
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സന്തോഷ വാർത്ത; ഇന്നും സ്വർണ വില ഇടിഞ്ഞു
February 28, 2025 0 By eveningkeralaസംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്. ഇതോടെ സ്വർണവില വീണ്ടും 63000-ത്തിലേക്ക് എത്തി. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 63680 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 7960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ സ്വര്‍ണവില വരുംദിവസങ്ങളിലും കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്.
2025 ആരംഭിച്ചതിനു ശേഷം തുടർച്ചയായി സ്വർണ വില കുറയുന്നത് ഇത് ആദ്യമായാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഇതിന്റെ പ്രതിഫലമായാണ് കേരളത്തിലും വില താഴുന്നത്. അതുകൊണ്ടുതന്നെ ഇനിയും വില ഇടിഞ്ഞേക്കും. മാത്രമല്ല, ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവില കുറയാന്‍ ഇടയാക്കും.
ഫെബ്രുവരി ഒന്നിന് 61000 കടന്ന സ്വർണവില 20 ദിവസം പിന്നിടുമ്പോഴേക്കും 64000 കടന്നിരുന്നു. . ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 64600 രൂപയായിരുന്നു. ഫെബ്രുവരി 25നായിരുന്നു ഇത്. എന്നാൽ പിന്നീട് അങ്ങോട്ടേക്ക് കുറയുന്ന കാഴ്ചയാണ് കണ്ടത്. ഫെബ്രുവരി 26ന് 200 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64,080 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്. 40 രൂപ കുറഞ്ഞ് 8010 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാമിന്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)