മാസപ്പിറവി കണ്ടു, നാളെ റമസാൻ ഒന്ന്; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

മാസപ്പിറവി കണ്ടു, നാളെ റമസാൻ ഒന്ന്; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

March 1, 2025 0 By eveningkerala

മലപ്പുറം∙ മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ നാളെ റമസാൻ വ്രതാരംഭത്തിന് തുടക്കം. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമസാന്‍ ഒന്നാകുമെന്ന്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ഇന്ന് റമസാൻ വ്രതം ആരംഭിച്ചിരുന്നു.