ഐ.ടി.ഐ വിദ്യാർഥികളുടെ തമ്മിൽത്തല്ല്; മൂക്ക് ഇടിച്ചുതകർത്തു – kerala iti student fight

ഐ.ടി.ഐ വിദ്യാർഥികളുടെ തമ്മിൽത്തല്ല്; മൂക്ക് ഇടിച്ചുതകർത്തു

March 1, 2025 0 By eveningkerala

ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐ.ടി.ഐയിൽ വിദ്യാർഥികളുടെ തമ്മിൽത്തല്ല്. ക്ലാസ് മുറിയിൽ രണ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരു വിദ്യാർഥിയുടെ മൂക്കിന്റെ പാലം തകർന്നു. ഫെബ്രുവരി 19 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ വിദ്യാർഥി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ​ഗുരുതരമാണെന്നാണ് വിവരം.

ക്ലാസ് മുറിയിലേക്ക് കയറി വന്ന വിദ്യാർത്ഥിയുടെ കഴുത്തിൽ പിടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ മറ്റേ വിദ്യാർത്ഥി ചോദ്യംചെയ്യുകയും വാക്പോര് മർദനത്തിൽ കലാശിച്ചതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇവർ തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ പോലീസ് സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുകയൊള്ളു. എന്നാൽ പോലീസിന് ഇതുവരെയും മർദനമേറ്റ വിദ്യാർഥിയുടെ മൊഴി എടുക്കാൻ സാധിച്ചിട്ടില്ല.