മലപ്പുറം വണ്ടൂരില്‍ പ്രായപൂർത്തിയാകാത്ത മദ്രസ  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മുസ്ലിയാര്‍ അറസ്റ്റില്‍

മലപ്പുറം വണ്ടൂരില്‍ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മുസ്ലിയാര്‍ അറസ്റ്റില്‍

March 7, 2025 0 By Editor

ലപ്പുറം: വണ്ടൂരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകൻ അറസ്റ്റില്‍.

കുഴിക്കാട്ട് വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ സലീം മുസ്ലിയാരാണ് (55) ആണ് അറസ്റ്റിലായത്. 10 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം.

വണ്ടൂരിലെ മദ്രസയിലെ അദ്ധ്യാപകനാണ് മുഹമ്മദ്. ഇവിടെ വച്ചായിരുന്നു പെണ്‍കുട്ടിയോട് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. ഭയന്ന പെണ്‍കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞു. ഇതോടെ വീട്ടുകാർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വണ്ടൂർ പോലീസിലാണ് വീട്ടുകാർ പരാതി നല്‍കിയത്. ഇതില്‍ കേസ് എടുത്ത് സിഐ ദീപ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പോക്‌സോ നിയമത്തിലെ കർശന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.