മാര്‍ക്കോ 2 ഉറപ്പായും വേണം; ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റിട്ട് ആരാധകർ  | Unni Mukundhan

മാര്‍ക്കോ 2 ഉറപ്പായും വേണം; ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റിട്ട് ആരാധകർ | Unni Mukundhan

March 10, 2025 0 By eveningkerala

മലയാളത്തില്‍ താന്‍ ചെയ്ത മൂന്ന് സിനിമകളിലെ വേഷങ്ങളുടെ ഓര്‍മ്മകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റായി ‘ഓര്‍മകള്‍’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്. 2014-ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍, മാളികപ്പുറം, അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഫോട്ടോയാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തത്.

ഉണ്ണി മുകുന്ദന്റെ കരിയറില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മൂന്ന് ചിത്രങ്ങള്‍ എന്ന നിലയില്‍ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചിത്രത്തിന് താഴെ സെലിബ്രിറ്റികളടക്കമുള്ള നിരവധിപേരുടെ കമന്റുകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ‘മാര്‍ക്കോ’ പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദ് കുറിച്ച കമന്റ് വൈറലായിരിക്കുകയാണ്.

”Movie Charactors ? Influencers ?” എന്നാണ് ഷെരീഫ് മുഹമ്മദ് പങ്കുവെച്ചിരിക്കുന്ന കമന്റ്. അടുത്തിടെ ‘മാര്‍ക്കോ’ സിനിമ സമൂഹത്തില്‍ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്ന എന്ന രീതിയില്‍ പല ഇടത്തായി ചര്‍ച്ചകളും വാദപ്രതിവാദങ്ങളും സോഷ്യല്‍മീഡിയ പോസ്റ്റുകളും ഒക്കെ വന്നതിന്റെ സാഹചര്യത്തില്‍ ഈ കമന്റ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
‘മാര്‍ക്കോ രണ്ടാം ഭാഗം ഉപേക്ഷിക്കരുത്’, ‘മാര്‍ക്കോ 2 ഉറപ്പായും വരണം’ തുടങ്ങി നിരവധി കമന്റുകളാണ് ഷെരീഫിന്റെ കമന്റിന് താഴെ നിരവധിപേര്‍ എഴുതിയിരിക്കുന്നത്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ഒരുക്കിയ ‘മാര്‍ക്കോ’ ലോകമെമ്പാടും വലിയ വിജയം നേടിയതിന് പിന്നാലെ ഒടിടിയിലും ഏറെ തരംഗമായിരുന്നു. അതിന് പിന്നാലെയാണ് സിനിമയിലെ വയലന്‍സിനെ പിന്‍പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചിരിക്കുന്നത്. ‘കാട്ടാളന്‍’ എന്ന സിനിമയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.