മുക്കത്ത് കെ.എസ്‌.ആർ.ടി.സി ബസ്‌ മറിഞ്ഞു, 15 പേർക്ക്‌ പരിക്ക്‌; അപകടത്തിൽപെട്ടത് ഇടുക്കി -കൂമ്പാറ ബസ്

മുക്കത്ത് കെ.എസ്‌.ആർ.ടി.സി ബസ്‌ മറിഞ്ഞു, 15 പേർക്ക്‌ പരിക്ക്‌; അപകടത്തിൽപെട്ടത് ഇടുക്കി -കൂമ്പാറ ബസ്

March 17, 2025 0 By eveningkerala

മുക്കം: കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്‌ മറിഞ്ഞു. 15 പേർക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ്‌ അപകടം. 13 യാത്രക്കാർക്കും രണ്ട്‌ ബസ്‌ ജീവനക്കാർക്കുമാണ് പരിക്കേറ്റത്.

ഇടുക്കിയിൽനിന്ന്‌ കോഴിക്കോട്ടെത്തി കൂമ്പാറയിലേക്ക്‌ പോവുകയായിരുന്ന ബസാണ്‌ അപകടത്തിൽപെട്ടത്.

പരിക്കേറ്റവരെ കെ.എം.സി.ടി മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലായിരുന്ന ബസ്‌ മുന്നിലെ കാറിനെ വെട്ടിച്ചപ്പോഴാണ്‌ അപകടമെന്ന്‌ യാത്രക്കാർ പറഞ്ഞു.