വയനാടിന് കേന്ദ്രം 898 കോടി രൂപ നല്‍കി’; അമിത് ഷാ

ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, എല്ലാവരും ഇന്ത്യാക്കാർ’ ; വയനാടിന് കേന്ദ്രം 898 കോടി രൂപ നല്‍കി’; അമിത് ഷാ

March 26, 2025 0 By eveningkerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തനിവാരണത്തിന് കേന്ദ്രസഹായം നല്‍കിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എന്‍ഡിആര്‍എഫില്‍ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതി തീവ്ര ദുരന്തമെന്ന് പ്രഖ്യാപിച്ചു. മന്ത്രി തല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 153 കോടി രൂപ കൂടി നല്‍കി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 530 കോടി രൂപ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പതിനായിരം ചോദിച്ചു, അയ്യായിരമേ കിട്ടിയുള്ളൂവെന്ന് പറയുന്നതില്‍ കാര്യമില്ല. 50 പൈസ പോലും വെട്ടിക്കുറയ്ക്കില്ല. ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് കേന്ദ്രം പണം നല്‍കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഇതില്‍ രാഷ്ട്രീയമില്ല, കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സര്‍ക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല. തുടര്‍ സഹായം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.