കത്വ കേസ്: പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

April 21, 2018 0 By Editor

ജമ്മു: കത്വയില്‍ എട്ടു വയസുകാരി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്ന തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേതെന്ന് തന്നയാണെന്ന് വ്യക്തമായതായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗത്തിന് ഇരയായത് ക്ഷേത്രത്തിനുള്ളില്‍ വെച്ചു തന്നെയാണെന്നും സ്ഥികരിച്ചു.

ക്ഷേത്രത്തിനകത്തെ മണ്ണ്, മണ്ണില്‍ ഒട്ടിപ്പിടിച്ചിരുന്ന രക്തം, നാലു പ്രതികളുടെ രക്തസാംമ്പിള്‍ അടക്കം 14 വസ്തുക്കളാണ് ഡല്‍ഹി ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് വിധേയമാക്കിയത്. ക്ഷേത്രത്തിനുള്ളില് നിന്ന് ലഭിച്ച മുടി കൊല്ലപ്പെട്ട പെണ്കുട്ടിയുടേതും പ്രതികളുടേതെന്നും ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ശാസ്ത്രീയ തെളിവുകളിലൂടെ ലഭിച്ച സ്ഥിരീകരണം സംബന്ധിച്ച് അധിക കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു

ബക്കര്‍വാല്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തു നിന്നു ജനുവരി പത്തിനായിരുന്നു കാണായത്. ഒരാഴ്ചയ്ക്കുശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കൂട്ടമാനഭംഗത്തിനിരയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.