പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി:  ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യംതുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രീജിത്ത് രവിക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മജിസ്ട്രേട്ടിനു മുന്നിൽ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടെ നൽകിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നതിന്റെ രേഖകൾ കോടതിയിൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണു ജാമ്യം.

പ്രതി കൃത്യം ആവർത്തിക്കാൻ ഇടയുള്ളതിനാൽ ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകാമെന്നു കോടതി വ്യക്തമാക്കി. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഈ മാസം നാലിനു നടന്ന സംഭവത്തിൽ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ അഡീഷനൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തിരുന്നു. തൃശൂർ അഡീഷനൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജയിലിൽ തുടരേണ്ടിവരുന്നതു മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അയ്യന്തോൾ എസ്എൻ പാർക്കിനു സമീപത്തെ ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പതിനൊന്നും പതിനാലും വയസ്സുള്ള പെൺകുട്ടികൾക്കു മുന്നിൽ ശ്രീജിത്ത് രവി നഗ്നത പ്രദർശിപ്പിച്ചെന്നാണു പരാതി. ആഡംബര വാഹനത്തിലെത്തിയയാൾ അശ്ലീല പ്രദർശനം നടത്തിയെന്നു കുട്ടികൾ രക്ഷിതാക്കളോടു പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദർശനം നടത്തി. ഇതോടെ രക്ഷിതാക്കൾ വെസ്റ്റ് പൊലീസിനു പരാതി നൽകി. പാർക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ നടനെ തിരിച്ചറിഞ്ഞു.

സമാന കേസിൽ മുൻപു പാലക്കാട്ടും ശ്ര‍ീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഇതു ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രതിക്കു ജാമ്യം നൽകരുതെന്നു നിലപാടെടുത്തു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 3 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.

GULF PRAVASI NEWS TRENDING NOW

സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

GULF PRAVASI NEWS

കോവിഡ്; സൗദിയിൽ ഇന്ന് 104 പുതിയ രോഗികൾ; മരണങ്ങളില്ല

BUSINESS THRISSUR

സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറി മണപ്പുറം ഫൗണ്ടേഷൻ

ENTERTAINMENT NEWS MOVIE

50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്‌ലി”

KERALA LATEST NEWS

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവർണർ; വിസിയുടെ വാദങ്ങൾ തള്ളി, നോട്ടിസ് അയയ്ക്കും

CRIME INDIA INTER STATES

ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്‌ലേറ്റ് മോഷണം പോയി

CRIME ERANAKULAM KASARAGOD KERALA LATEST NEWS MALABAR MALAPPURAM

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

CRIME KERALA LATEST NEWS LOCAL NEWS PALAKKAD

ഷാജഹാൻ വധം: നാലുപ്രതികൾ അറസ്റ്റിൽ

CRIME ERANAKULAM KERALA LATEST NEWS MALABAR

അർഷാദ് സജീവിൻ്റെ സുഹൃത്തല്ല; കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

CRIME LOCAL NEWS MALABAR PALAKKAD

പാലക്കാട്ട് വീണ്ടും വന്‍ ലഹരിവേട്ട; ആറുകോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

LATEST NEWS LOCAL NEWS MALABAR NATTUVARTHA PALAKKAD

പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ

CRIME KOZHIKODE LATEST NEWS LOCAL NEWS MALABAR MALAPPURAM

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

GULF PRAVASI NEWS

ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ ത​​ട്ടി​​പ്പ്; വ​​ഞ്ച​​ന​​യി​​ല്‍ കു​​ടു​​ങ്ങ​​രു​​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ്​

CRIME LATEST NEWS THIRUVANTHAPURAM TRENDING NOW

പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്” ഈ യുവതിയുടെ പരാതി ശ്രദ്ധിക്കണം; സുഹൃത്ത് ലോണ്‍ ആപ്പുവഴി കടമെടുത്താല്‍ പണി നമുക്കും കിട്ടുമോ ?

CRIME ERANAKULAM KERALA LATEST NEWS LOCAL NEWS

കൊച്ചിയിലെ ഫ്‌ളാറ്റില്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കൊലപാതകമെന്നു നിഗമനം, മരിച്ചത് മലപ്പുറം സ്വദേശി

CRIME

തൃശൂരിൽ 15 കാരിയെ അച്ഛന്റെ സുഹൃത്തുക്കൾ‌ കൂട്ടബലാത്സംഗം ചെയ്തു

KERALA LATEST NEWS PATHANAMTHITTA

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

KERALA KOZHIKODE LATEST NEWS

കാല് മുറിക്കണമെന്ന് വൈദ്യർ; അമ്മയും മകനും വീടിന് സമീപത്തെ ടവറില്‍ തൂങ്ങി മരിച്ചു

KERALA KOZHIKODE LATEST NEWS TRENDING NOW

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

LATEST NEWS SPORTS

സന്ദേശ്‌ ജിംഗന്‍ ബംഗളുരുവില്‍

Leave a Reply

Your email address will not be published.