കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം കുമ്മനം രാജശേഖരന്‍ ന്യായീകരിച്ചെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത: പരാതിയുമായി ബിജെപി

March 24, 2021 0 By Editor

തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ ന്യായീകരിച്ചെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്കെതിരെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പരാതി നല്‍കി.ഇത്തരത്തിലുള്ള പരാമര്‍ശം കുമ്മനം നടത്തിയിട്ടില്ലെന്നും സംഭവത്തെ അദ്ദേഹം ശക്തിയായി അപലപിക്കുകയാണ് ചെയ്തത് എന്നും ബിജെപി അവകാശപ്പെട്ടു.

കുമ്മനത്തിന്റെ വിജയസാധ്യതയെ ബാധിക്കാവുന്ന തരത്തില്‍ ചില തത്പരകക്ഷികള്‍ ഈ വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇത് പ്രത്യേക സമുദായാംഗങ്ങളുടെ മനസ്സില്‍ കുമ്മനത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കുമെന്നും പരാതിയില്‍ പറയുന്നു. ഈ വ്യാജവാര്‍ത്തയുടെ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.