ഗാസ‍ ആക്രമണം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യഹു

ഗാസ‍ ആക്രമണം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യഹു

May 20, 2021 0 By Editor

ഇസ്രയേല്‍: ഗാസയില്‍ നടത്തിവരുന്ന ആക്രമണം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യഹു. ഗാസയില്‍ ഏറ്റുമുട്ടലില്‍ നിന്നും പിന്തിരിയണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പരസ്യമായി ആവശ്യപ്പെട്ടതിന് ശേഷമാണ് നെതാന്യഹുവിന്‍റ് ഈ പ്രസ്താവന.

ഇസ്രയേല്‍ സേനയും പലസ്തീന്‍ തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹമാസില്‍ നിന്നും തുടര്‍ച്ചയായി റോക്കറ്റുകള്‍ അയയ്ക്കുന്നത് തടയാന്‍ തെക്കന്‍ ഗാസയിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ഇസ്രയേല്‍ അവരുടെ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

അതേ സമയം ഏറ്റുമുട്ടല്‍ തടയാന്‍ ഈജിപ്തിലെ മധ്യസ്ഥര്‍ ശ്രമം തുടരുകയാണ്. വെടിനിറുത്തല്‍ കാര്യത്തില്‍ ഇസ്രയേലിന്‍റെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് ഈജിപ്തിന്‍റെ സ്ഥാപനപതി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് ഇസ്രയേല്‍, പലസ്തീന്‍ പ്രതിനിധികളുമായി ചര്‍ച്ചയ്ക്കെത്തും.