ഇമ്പമുള്ള കുടുംബത്തിന്റെ മാ​ഹാ​ത്മ്യം വിളിച്ചോതി കെ.എം.സി.സി സംഗമം

ഇമ്പമുള്ള കുടുംബത്തിന്റെ മാ​ഹാ​ത്മ്യം വിളിച്ചോതി കെ.എം.സി.സി സംഗമം

September 13, 2022 Off By admin

മ​നാ​മ: പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലൂ​ടെ​യും വി​ശ്വാ​സ​ത്തി​ലൂ​ടെ​യും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കാ​ൻ പ്ര​വാ​സി​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്ന് പ്ര​ശ​സ്ത മോ​ട്ടി​വേ​റ്റ​റും ഫാ​മി​ലി കൗ​ൺ​സ​ലി​ങ്​ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​സു​ലൈ​മാ​ൻ മേ​ല്പ​ത്തൂ​ർ പ​റ​ഞ്ഞു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​നാ​മ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ഇ​മ്പ​മു​ള്ള കു​ടും​ബം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്‌​പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തി​​ന്റെ സൃ​ഷ്ടി​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വി​വാ​ഹ​ബ​ന്ധ​ത്തി​ന്റെ വി​ജ​യം സു​ദൃ​ഢ​മാ​യ കു​ടും​ബ​മാ​ണ്. മ​ക്ക​ൾ വ​ഴി​പി​ഴ​ച്ച​വ​രാ​യി പോ​കു​ന്ന​തി​ന്റെ പ്ര​ധാ​ന കാ​ര​ണം ഇ​മ്പ​മു​ള്ള കു​ടും​ബ​ത്തി​ന്റെ അ​പ​ര്യാ​പ്ത​ത​യാ​ണ്. അ​തി​നാ​ൽ, കു​ട്ടി​ക​ളെ കു​ടും​ബ​ബ​ന്ധ​ത്തി​ന്റെ മാ​ഹാ​ത്മ്യം പ​റ​ഞ്ഞു പ​ഠി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ അ​ദ്ദേ​ഹ​ത്തെ ഷാ​ള​ണി​യി​ച്ച്​ ആ​ദ​രി​ച്ചു. കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​റ്റു നേ​താ​ക്ക​ളാ​യ കു​ട്ടു​സ മു​ണ്ടേ​രി, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, എ.​പി. ഫൈ​സ​ൽ, സ​ലിം ത​ള​ങ്ക​ര, ഷാ​ഫി പാ​റ​ക്ക​ട്ട, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, എം.​എ. റ​ഹ്‌​മാ​ൻ, കെ.​കെ.​സി. മു​നീ​ർ, അ​സ്‌​ലം വ​ട​ക​ര, നി​സാ​ർ ഉ​സ്മാ​ൻ, ഷാ​ജ​ഹാ​ൻ, സീ​നി​യ​ർ നേ​താ​ക്ക​ളാ​യ എ​സ്.​വി. ജ​ലീ​ൽ, വി.​എ​ച്ച്.​ അ​ബ്ദു​ല്ല എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

gulf news in eveningkerala news