മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍

August 21, 2018 0 By Editor

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജ സന്ദേശം അയച്ച നെന്മാറ സ്വദേശി അശ്വിന്‍ ബാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്ത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

സാമൂഹിക മാധ്യമങ്ങളള്‍ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഭീതി ജനിപ്പിക്കുന്ന രീതിയില്‍ യൂട്യൂബ് വഴി പ്രചരിപ്പിച്ച വിഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം നീക്കം ചെയ്തിരുന്നു.