കാപ്‌സിക്കം കഴിച്ചാല്‍ സംഭവിക്കുന്നത്

കാപ്‌സിക്കം കഴിച്ചാല്‍ സംഭവിക്കുന്നത്

August 26, 2018 0 By Editor

ജീവകം എ, സി, കെ. എന്നിവയാല്‍ സമ്പുഷ്ടമായ കാപ്‌സിക്കത്തില്‍ കരോട്ടിനോയ്ഡുകള്‍, ഭക്ഷ്യനാരുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ ഭീഷണി കുറയ്ക്കാന്‍ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6ഉം ഇതിലുണ്ട്. കാപ്‌സിക്കത്തിലുള്ള ജീവകം എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന കരോട്ടിനോയ്ഡ് പ്രായാധിക്യത്താലുണ്ടാകുന്ന നേത്രക്ഷയത്തെ പ്രതിരോധിക്കും.

ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിനും ജീവകം സി.യും ഉള്ളതിനാല്‍ തിമിരം അകറ്റും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള കഴിവും കാപ്‌സിക്കത്തിനുണ്ട്. നിരോക്‌സീകാരികളുടെ കലവറയായതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. ചുവന്ന കാപ്‌സിക്കം ലൈകോപീന്‍ സമ്പുഷ്ടമാണ്. ഇതിന് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. പച്ചനിറമുള്ള കാപ്‌സിക്കത്തില്‍ ധാരാളം നാരുകളുണ്ട്. ഇത് കൊളസ്‌ട്രോള്‍ നില താഴ്ത്തും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ ചര്‍മ്മത്തിന്റെയും സന്ധികളുടെയും ആരോഗ്യത്തിന് അത്യുത്തമവുമാണ്. ഇരുമ്പിന്റെ അഭാവമുള്ളവര്‍ കാപ്‌സിക്കം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാപ്‌സിക്കത്തില്‍ അടങ്ങിയിട്ടുള്ള സിലിക്കന്‍ മുടി, നഖം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും.