ട്രെയിനില്‍ അവകാശിയില്ലാത്ത നാല് ബാഗുകള്‍: പരിശോധിച്ച പോലീസുകാര്‍ അമ്പരന്നു

ട്രെയിനില്‍ അവകാശിയില്ലാത്ത നാല് ബാഗുകള്‍: പരിശോധിച്ച പോലീസുകാര്‍ അമ്പരന്നു

August 30, 2018 0 By Editor

കാസര്‍കോട്: ട്രെയിനില്‍ അവകാശിയില്ലാത്ത ബാഗ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.10 ലക്ഷം രൂപയുടെ പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കോച്ചുകളിലായി നാല് ബാഗുകള്‍ കണ്ടെത്തിയത്.

110 കിലോ പാന്‍മസാലകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ പിന്നീട് എക്‌സൈസ് വകുപ്പിന് കൈമാറി. എ.എസ്.ഐ. ബിനോയ് കുര്യന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ജയചന്ദ്രന്‍, വി.ടി.രാജേഷ്, പ്രമോദ്, പ്രകാശ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.