ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വാങ്ങില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വാങ്ങില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

September 5, 2018 0 By Editor

ന്യൂഡല്‍ഹി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വാങ്ങില്ല എന്ന തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിമാര്‍ സഹായം വാങ്ങാന്‍ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിക്കും. അതിന് ശേഷം മാത്രമേ അത്തരം യാത്രകള്‍ക്ക് അനുമതി നല്‍കൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണ്. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ഇതര വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിലെ മന്ത്രിമാര്‍ ദുരിതാശ്വാസ സഹായം തേടി വിദേശത്തേയ്ക്ക് പോകുന്ന കാര്യം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യക്ക് സ്വയം ഇത്തരം ദുരന്തങ്ങളെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും അതിനാല്‍ വിദേശ സഹായത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു വിദേശമാന്ത്രാലയത്തിന്റെ നിലപാട്.

ഇതേ കാര്യമാണ് ഇപ്പോഴും മന്ത്രാലയം ആവര്‍ത്തിക്കുന്നത്. ദുരിതാശ്വാസത്തിന് വിദേശ ഫണ്ട് വേണ്ടെങ്കിലും പുനര്‍ നിര്‍മ്മാണത്തിന് വിദേശ സഹായം സ്വീകരിക്കാം എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അതും വേണ്ട എന്നാണ് പുതിയ നിലപാട്.