വീട്ടിലിരുന്ന് ഫേഷ്യന്‍ ചെയ്യാം

വീട്ടിലിരുന്ന് ഫേഷ്യന്‍ ചെയ്യാം

September 5, 2018 0 By Editor

ഫേഷ്യല്‍ ചെയ്യാന്‍ ഇനി സ്പാ വരെ പോകണം എന്നില്ല. നമുക്ക് വീട്ടില്‍ വെച്ച് തന്നെ ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും.

മിക്കവാറും എല്ലാ സ്ത്രീകളും മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ഫേഷ്യല്‍ ചെയ്യാനായി സ്പായില്‍ പോകാറുണ്ട്. ഈ ഒരു അധിക ചെലവ് നമുക്ക് കുറക്കാനും എങ്ങനെ ഫേഷ്യല്‍ സ്വന്തമായി ചെയ്യാം എന്നും നമുക്കിനി വായിക്കാം.

സ്റ്റെപ് 1 : വൃത്തിയാക്കുക
ആദ്യമായി കൈകള്‍ നന്നായി വൃത്തിയാക്കുക , കാരണം കൈകള്‍ കൊണ്ടാണ് നമ്മള്‍ ഫേഷ്യല്‍ ചെയ്യാനായി പോകുന്നത്. കൈകളിലെ കീടാണുക്കള്‍ മുഖത്തെ ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കാനും ഇടയാക്കും. ഇളം ചൂടുവെള്ളവും ബാര്‍ സോപ്പും ഉപയോഗിച്ച് നന്നായി കഴുകുക. ഫേഷ്യല്‍ ചെയ്യാന്‍ പ്രകൃതിദത്ത ഘടകങ്ങള്‍ മാത്രം ഉപയോഗിക്കാനാഗ്രഹിക്കുന്നെങ്കില്‍ ശുദ്ധമായ തേന്‍ ഉപയോഗിച്ചു നിങ്ങള്‍ക്ക് മുഖം വൃത്തിയാക്കാം. ഇതൊരു പരമ്ബരാഗത മാര്‍ഗം അല്ലെങ്കിലും തേനിന് അതിന്റെതായ ഗുണം ഉണ്ട്, മാത്രമല്ല ഏതു തരം ചര്‍മ്മത്തിനും ശുദ്ധമായ തേന്‍ ഉപയോഗിക്കാം.

മുഖം വൃത്തിയാക്കാന്‍ തേന്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

മുഖത്തു തേന്‍ പുരട്ടുന്നതിനു മുന്നേ ഇളം ചൂടുവെള്ളത്തില്‍ മുഖം നന്നായി കഴുകുകയും ഒരു മൈക്രോ ഫൈബര്‍ ടവല്‍ ഉപയോഗിച്ച് തുടച്ചുനീക്കുകയും ചെയ്യണം. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എടുത്ത് മുഖത്തു വൃത്താകൃതിയില്‍ പുരട്ടുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉടന്‍ തന്നെ ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയാം അല്ലെങ്കില്‍ ഒരു പത്തു മിനുട്ട് കഴിഞ്ഞതിനു ശേഷം കഴുകി കളയാം. കൂടുതല്‍ ആഴത്തില്‍ വൃത്തിയാകാന്‍ 10 മിനുട്ടിനു ശേഷം കഴുകുന്നതാണ് നല്ലത്.

സ്റ്റെപ് 2 :നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യുക.ഇനി നിങ്ങള്‍ നിങ്ങളുടെ മുഖം നന്നായി വൃത്തിയാക്കാന്‍ പോകുകയാണ്. നിങ്ങള്‍ക്ക് പ്രകൃതിദത്ത ചേരുവകള്‍ ആയ പാലു പോലെയുള്ളവ ഉപയോഗിച്ചോ അതോ നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന മേക്കപ്പ് ക്ലീനറോ ഇതിനായി ഉപയോഗിക്കാം. ചെറിയ ബോളുകള്‍ പോലെ ആക്കിയ കോട്ടണ്‍ ഉപയോഗിച്ചു കണ്ണുകള്‍, കവിള്‍, ചുണ്ടുകള്‍, മുഖം, കഴുത്ത് ഈ ഭാഗങ്ങളില്‍ ഉള്ള മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്. പരുത്തി വളരെ പതുക്കെ വൃത്താകൃതിയില്‍ ചര്‍മ്മത്തിലൂടെ ചലിപ്പിച്ചു കണ്ണിനു ചുറ്റുമുള്ള മേക്കപ്പ് ഒഴിവാക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് പ്രകൃതി ദത്തമായ ചേരുവകള്‍ ആണ് ഉപയോഗിക്കാന്‍ താല്‍പ്പര്യം എങ്കില്‍ വെളിച്ചെണ്ണ ഒരു നല്ല മാര്‍ഗമാണ്, ഇത് ചര്‍മ്മത്തില്‍ നിന്നും മേക്കപ്പ് നീക്കം ചെയ്യുകയും ചര്‍മ്മം കൂടുതല്‍ മൃദുലമാക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ എങ്ങനെ മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാനായി ഉപയോഗിക്കാം എന്ന് വായിക്കാം.

കുറച്ചുതുള്ളി വെളിച്ചെണ്ണയോ കട്ടയായ വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം , ഒരു കോട്ടണ്‍ തുണിയോ മസ്ലിന്‍ തുണിയോ എടുത്ത് വെളിച്ചെണ്ണ നിങ്ങളുടെ മുഖത്തു മൃദുവായി തടവുക. ചര്‍മ്മത്തെ കേടുവരുത്താത്ത രീതിയില്‍ മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്.

സ്റ്റെപ് 3 : നിര്‍ജീവമായ ചര്‍മ്മകോശങ്ങളെ പുറംതള്ളുക :വളരെ പ്രാധാന്യമുള്ള ഒരു സ്റ്റെപ്ആണിത്, പുറം തൊലിയിലെ നിര്‍ജീവ കോശങ്ങളെ പുറംതള്ളുകയും വലിയ ചര്‍മ്മ സുഷിരങ്ങള്‍ ഇല്ലാതാക്കുകയും ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാനും ഇതുകൊണ്ട് സാധിക്കും. നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന ഏതെങ്കിലും എക്‌സ്‌ഫോളിയറ്റിംഗ് ബീഡ്‌സ് ഇതിനായി ഉപയോഗിക്കാം. കൈകളില്‍ ഇത് കുറച്ചു എടുത്ത് വൃത്താകൃതിയില്‍ നിങ്ങളുടെ മുഖത്തു മൃദുവായി തടവുക. അധികം ശക്തിയായി അമര്‍ത്തേണ്ട കാര്യം ഇല്ല, ഇനി അഥവാ നിങ്ങള്‍ക്ക് എക്‌സ്‌ഫോളിയറ്റിംഗ് ബീഡ്‌സ് ലഭ്യമല്ലെങ്കില്‍ പാലും കുറച്ചു പഞ്ചസാര തെറികളും ഉപയോഗിച്ച് ചെയ്താലും ഇതേ ഫലം കിട്ടും.

സ്റ്റെപ് 4 : ആവി കൊള്ളുക

വൃത്തിയുള്ള ഒരു തുണി തിളച്ചവെള്ളത്തിന്റെ ആവിയില്‍ പിടിച്ച ശേഷം അത് നിങ്ങളുടെ മുഖത്തു ചുറ്റുക. 5 മിനുട്ടോളം നിങ്ങള്‍ക്ക് ഈ തുണി മുഖത്തു വെക്കാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മുഖം നേരിട്ട് ആവി കൊള്ളിക്കാവുന്നതും ആണ്, ഇങ്ങനെ ചെയ്യുമ്‌ബോള്‍ ഒരു തുണി എടുത്ത് മുഖത്തു ചുറ്റി ആവി വെളിയിലേക്ക് പോകുന്നത് തടയാം. വെള്ളത്തില്‍ അല്‍പ്പം റോസ്‌മേരി എന്ന ഇറ്റിച്ചാല്‍ കൂടുതല്‍ ഗുണം ചെയ്യും. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മം ആണെങ്കില്‍ ആവി കൊള്ളുന്നത് ഒഴിവാക്കാം.കാരണം അത് നിങ്ങള്‍ക്ക് വിപരീത ഫലം ആണ് ഉണ്ടാക്കുക.

സ്റ്റെപ് 5 : മാസ്‌ക്

അടുത്തതായി നമ്മള്‍ മാസ്‌ക് ഉപയോഗിക്കാന്‍ പോകുന്നു. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഒരു മാസ്‌ക് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

എണ്ണമയമുള്ള ചര്‍മ്മം ഉള്ളവരാണോ നിങ്ങള്‍ ? എങ്കില്‍ ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണ വലിച്ചെടുക്കാന്‍ മണ്ണോ കളിമണ്ണോ ഉപയോഗിക്കാം. വരണ്ട ചര്‍മ്മമുള്ളവരാണെങ്കില്‍ ജലാംശം കൂടുതല്‍ ഉള്ളതോ ക്രീം കൊണ്ടുള്ളതോ ആയ മാസ്‌ക് ഉപയോഗിക്കാം. കോമ്ബൗണ്ട് ചര്‍മ്മത്തിന് ഈ രണ്ട് ഘടകങ്ങളും ആവശ്യമാണ്.

കണ്ണിനു ചുറ്റുമുള്ള സ്ഥലത്തെ ഒഴിവാക്കിക്കൊണ്ട്, നിങ്ങളുടെ മുഖം ഒരു നേരിയ മാസ്‌കില്‍ മൂടുക, ഇതേ സമയം നിങ്ങള്‍ക്ക് കുക്കുമ്ബര്‍ സ്ലൈസ് ആയി കണ്ണിനു മുകളില്‍ വെക്കാവുന്നതാണ്. ഇത് കണ്ണുകള്‍ക്ക് തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 15 മിനിട്ടുകള്‍ക്ക് ശേഷം ധാരാളം വെള്ളം ഉപയോഗിച്ചു മാസ്‌ക് കഴുകിക്കളയാകുന്നതാണ്. മുഖം ഉണങ്ങാന്‍ അനുവദിക്കാം. സ്പായില്‍ പോകാറുള്ളവര്‍ക്ക് അറിയാം ഫ്രൂട്ട് മാസ്‌കുകള്‍ ഉപയോഗിച്ചു സാധാരണ ഫേഷ്യല്‍ ചെയ്യാറുള്ളത്, ഇത് ഒരുപാടു പഴങ്ങളുടെ ഗുണം ഒരുമിച്ച് കിട്ടാന്‍ ഇടയാക്കുന്നു. ഇതും നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വച്ച് ചെയ്യാവുന്നതാണ്.