കളിക്കുന്നതിനിടെ രണ്ടുവയസുകാരന്‍ കിണറ്റിലേക്ക് വീണു: പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛനും മരിച്ചു

കളിക്കുന്നതിനിടെ രണ്ടുവയസുകാരന്‍ കിണറ്റിലേക്ക് വീണു: പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛനും മരിച്ചു

September 16, 2018 0 By Editor

പാലക്കാട്: കളിക്കുന്നതിനിടെ കിണറ്റിലേക്കു വീണ രണ്ടുവയസുകാരനും കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനും മരിച്ചു. ചെര്‍പ്പുളശ്ശേരി മോളൂര്‍ വാഴക്കാപറമ്ബില്‍ ഖാലിദ് (60), പേരക്കുട്ടി ജാബിര്‍ (രണ്ട്) എന്നിവരാണു മരിച്ചത്.

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണു സംഭവം. കിണറിന്റെ ഗ്രില്ലിനു മുകളില്‍ കളിക്കുകയായിരുന്നു ജാബിര്‍. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.