ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാന്‍ തീരുമാനം

ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാന്‍ തീരുമാനം

September 16, 2018 0 By Editor

തിരുവനന്തപുരം: ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാന്‍ തീരുമാനം. സംസ്ഥാന വൈദ്യുതി ബോര്‍ഡാണ് ആശയം കൊണ്ടു വന്നത്. 20,000 കോടി രൂപയിലധികം ചിലവ് വരുന്നമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 26ന് ചേരുന്ന കെഎസ്ഇബി ഫുള്‍ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

ഫുള്‍ബോഡി യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുന്ന പക്ഷം പദ്ധതി സര്‍ക്കാരിന് മുന്‍പാകെ അവതരിപ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സാധ്യതാ പഠനത്തിന് ആഗോള ടെന്‍ഡര്‍ വിളിക്കും. ഇപ്പോഴുള്ള പവര്‍ഹൗസിന്റെ എതിര്‍വശത്താവും 700 മെഗാവാട്ട് ശേഷിയുള്ള പുതിയ പവര്‍ഹൗസ് സ്ഥാപിക്കുക.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വെള്ളമുണ്ടെങ്കിലും വൈദ്യുതോത്പാദനത്തിന് മതിയായ സൗകര്യമില്ലാത്തതാണ് വൈദ്യുതി ബോര്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനത്തിന് ആവശ്യമുള്ളതില്‍ 30 ശതമാണ് നിലവിലെ ഉത്പാദന ശേഷി. കേന്ദ്ര വിഹിതവും പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നതുമാണ് ശേഷിക്കുന്ന 70 ശതമാനം. പുതിയ പദ്ധതി നടപ്പാക്കാനായാല്‍ സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് ബോര്‍ഡ് കണക്ക്കൂട്ടുന്നു.