അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

October 15, 2018 0 By Editor

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 10 സൈനികരെ ബന്ദികളാക്കുകയും ചെയ്തു. ഞായറാഴ്ച്ചയാണ് സൈനിക പോസ്റ്റുകള്‍ക്കുനേരെ താലിബാന്‍ ആക്രമണം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഫറ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. പ്രത്യാക്രമണത്തില്‍ അഞ്ച് താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു. ഫറ പ്രവിശ്യയില്‍ പലതവണയായി താലിബാന്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ 11 സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.