ഹർത്താല്‍ ;കോഴിക്കോടും മലപ്പുറത്തും സ്കാനിയ ബസുകള്‍ക്ക് നേരെ കല്ലേറ്

ഹർത്താല്‍ ;കോഴിക്കോടും മലപ്പുറത്തും സ്കാനിയ ബസുകള്‍ക്ക് നേരെ കല്ലേറ്

October 18, 2018 0 By Editor

കോഴിക്കോട്: സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താല്‍ ആരംഭിക്കുമ്പോള്‍ കോഴിക്കോട് മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറ്. ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി പലയിടത്തും പ്രതിഷേധ പ്രകടനം നടത്താൻ പോകുന്നുണ്ട്. മലപ്പുറം കുറ്റിപ്പുറത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ബസിന്‍റെ ചില്ലുകൾ തകർത്തു.