ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നു പോ​യ മേ​രി​സ്വീ​റ്റി​യു​ടെ വീ​ട്ടി​ലും ആക്രമണം

October 19, 2018 0 By Editor

ക​ഴ​ക്കൂ​ട്ടം: സു​പ്രീ​കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നു പോ​യ സ്ത്രീ​യു​ടെ കു​ടും​ബ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ മേ​രി​സ്വീ​റ്റി(46) യു​ടെ ക​ഴ​ക്കൂ​ട്ട​ത്തെ മൈ​ത്രീ ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം നടന്നത്. മാ​താ​പി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ള്‍ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​രും മേ​രി​സ്വീ​റ്റിയുടെ വീ​ടി​നു മു​ന്നി​ലൂ​ടെ പ്ര​ക​ട​നം ന​ട​ത്തി. മു​രു​ക്കും​പു​ഴ​യി​ല്‍ ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ന്‍റെ​യും ജ​നാ​ല​ച്ചി​ല്ല​ക​ള്‍ എ​റി​ഞ്ഞു​ട​ച്ചു. വീ​ട്ടു​കാ​ര്‍ പ​രാ​തി​ന​ല്‍​കാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ക​ഴ​ക്കൂ​ട്ടം അ​സി.​ക​മ്മീ​ഷ​ണ​ര്‍ അ​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു