കണ്ണൂര്‍ കൊയിലി ആശുപത്രി ഉടമ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കണ്ണൂര്‍ കൊയിലി ആശുപത്രി ഉടമ ഫ്ലാറ്റിൽ മരിച്ച നിലയിൽ

October 24, 2018 0 By Editor

കണ്ണൂര്‍ കൊയിലി ആശുപത്രി ഉടമയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രമോദ് കുമാറിനെ(54) ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് കോളനിയിലെ സൂര്യ അപ്പാര്‍ട്‌മെന്റിലെ വസതിയില്‍ ബുധനാഴ്ച്ച പതിനൊന്നരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാത്രിവരെ ആശുപത്രിയിലുണ്ടായിരുന്ന പിന്നീട് താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. അദ്ദേഹം തനിച്ചാണ് ഫ് ളാറ്റില്‍ ഉണ്ടായിരുന്നത്.രാത്രി 10 മണിക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫോണെടുത്തിരുന്നില്ല. രാവിലെയും കാണാത്തതിനെ തുടര്‍ന്ന് ഫ്ലാറ്റിൽ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച്‌ മരണം സ്ഥിതീകരിക്കുകയായിരുന്നു.