കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

January 22, 2019 0 By Editor

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംപാനല്‍ ജീവനക്കാരുടെ നിയമനത്തിനെതിരെ പി.എസ്.എസി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.നിയമനം സംബന്ധിച്ച്‌ വ്യക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പിന്‍വാതില്‍ വഴിയുള്ള നിയമനം തെറ്റാണന്നാണ് പി.എസ്.സി വിശദീകരിച്ചത്.

ഒഴിവുകള്‍ ക്യത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേര്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചുവെന്നുമാണ് കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ 3941 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി വ്യകതമാക്കി.