ന്യൂസിലൻഡുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക്  ഉജ്ജ്വല ജയം

ന്യൂസിലൻഡുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം

January 26, 2019 0 By Editor

ന്യൂസിലൻഡുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 90 റൺസിന്‍റെ ഉജ്ജ്വല ജയം. 325 റൺ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 40.2 ഓവറിൽ 234 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തു. 87 റൺസെടുത്ത രോഹിത് ശർമ്മയാണ് ടോപ് സ്കോറർ. ശിഖർ ധവാൻ 66 ഉം അമ്പാട്ടി റായിഡു 47ഉം ക്യാപ്റ്‍റൻ വിരാട് കോഹ്ലി 43 റൺസുമെടുത്തു. ധോണി 33 പന്തിൽ പുറത്താകാതെ 48 റൺസെടുത്തു. ജാദവ് 10 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു.ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിലാണ്