വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുകയായിരുന്ന മലയാളിയുൾപ്പെട്ട നാലംഗസംഘത്തെ പോലീസ് പിടികൂടി

വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുകയായിരുന്ന മലയാളിയുൾപ്പെട്ട നാലംഗസംഘത്തെ പോലീസ് പിടികൂടി

February 8, 2019 0 By Editor

മംഗളൂരു: വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുകയായിരുന്ന മലയാളിയുൾപ്പെട്ട നാലംഗസംഘത്തെ പോലീസ് പിടികൂടി. നാല് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. മഞ്ചേശ്വരം മീഞ്ച മജിബെയിലുവിലെ കടവളപ്പ് മുഹമ്മദ് അബു സലീം (42), പഞ്ചിമൊഗറു മഞ്ചൊട്ടിയിലെ നിരഞ്ജൻ ആർ കോട്ടിയാൻ (42), ഉഡുപ്പി ഹലയങ്ങാടി കുത്ത്യാറിലെ ശിവാനന്ദ (45), മംഗളൂരു കുത്താർപദവിലെ എം.ബി.ഇസ്മായിൽ (35) എന്നിവരെയാണ് ബജ്‌പെ പോലീസ് അറസ്റ്റുചെയ്തത്. ബജ്‌പെയിൽ വാടകവീട്ടിൽ പെൺവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന്‌ പോലീസ് പരിശോധന നടത്തുകയായിരുന്നു.