സംസ്ഥാനത്ത് പോളിംഗ് റെക്കോഡിലേക്ക്;ആറുമണിക്ക് ശേഷവും പല ബൂത്തുകളിലും പോളിംഗ് തുടരുന്നു

സംസ്ഥാനത്ത് പോളിംഗ് റെക്കോഡിലേക്ക്;ആറുമണിക്ക് ശേഷവും പല ബൂത്തുകളിലും പോളിംഗ് തുടരുന്നു

April 23, 2019 0 By Editor

തിരുവനന്തപുരം : സംസ്ഥാനത്തു ആറുമണിക്ക് ശേഷവും പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കുന്നു.അതേസമയം ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച്‌ കേരളത്തില്‍ ഇതുവരെ പോളിംഗ് 75.33% രേഖപ്പെടുത്തി. 20 മണ്ഡലങ്ങളിലും പോളിംഗ് 70% പിന്നിട്ടു. കണ്ണൂരിലാണ് കൂടുതല്‍ പോളിംഗ്(79.81%) രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് 70.34%.