വാക്കുതര്‍ക്കം: ഭര്‍ത്താവ് ഭാര്യ കുത്തികൊന്നു

വാക്കുതര്‍ക്കം: ഭര്‍ത്താവ് ഭാര്യ കുത്തികൊന്നു

May 13, 2018 0 By Editor

കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെ കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് സംഭവം. കേരളപുരം വേലംകോണം സുമിന മന്‍സിലില്‍ സുമിനയെയാണ്(28) ഭര്‍ത്താവ് നിഷാദ്(30) കൊലപ്പെടുത്തിയത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏതാനും മാസങ്ങളായി ഇവര്‍ അകല്‍ച്ചയിലായിരുന്നു. ശനിയാഴ്ച്ച രാത്രി സുമിനയും കുടുംബവും താമസിക്കുന്ന വാടക വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും കത്തിയെടുത്തു കുത്തുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സുമിനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.