രാഹുലിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു: നരേന്ദ്രമോദി

രാഹുലിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു: നരേന്ദ്രമോദി

June 19, 2018 0 By Editor

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി രാഹുലിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്.

‘കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍, അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ത്ഥിക്കുന്നു’ എന്നായിരുന്നു ട്വിറ്ററിലൂടെ മോദി അറിയിച്ചത്.

ചൊവ്വാഴ്ചയാണ് രാഹുലിന്റെ 48ാം ജന്മദിനം. കോണ്‍ഗ്രസ്സ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ ജന്മദിനമാണ് ഇത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയംഗങ്ങളും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി രാഹുലിന് ജന്മദിനാശംസകള്‍ അറിയിച്ചു.