താമരശേരി ചുരത്തിലെ റോഡ് വീതി കൂട്ടി

താമരശേരി ചുരത്തിലെ റോഡ് വീതി കൂട്ടി

June 20, 2018 0 By Editor

താമരശേരി: കനത്ത മഴയില്‍ ചുരത്തില്‍ ഇടിച്ചിലുണ്ടായ ഭാഗത്ത് റോഡിന്റെ വീതികൂട്ടല്‍ പ്രവൃത്തി പൂര്‍ത്തിയായി. മെറ്റലിട്ട് ഉറപ്പിക്കലാണ് നടത്തിയത്. ടാര്‍ ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ യാത്രാ വാഹനങ്ങള്‍ ഇത് വഴി വണ്‍വേയായി വഴികടന്നു പോകാനാകും. മണ്ണുംകല്ലും കയറി അടഞ്ഞ കലുങ്ക് തുറക്കുന്നതിനുള്ള പണിയാണ് നടന്നു വരുന്നത്.

ഡിസൈന്‍ ആന്‍ഡ് ബ്രിഡ്ജ് ചീഫ് എന്‍ജിനിയര്‍ പ്രഭാകരന്‍, എന്‍എച്ച് ചീഫ് എന്‍ജിനിയര്‍ ചീഫ് എന്‍ജിനിയര്‍ സുരേഷ്‌കുമാര്‍, റോഡ് വിഭാഗം ചീഫ് എന്‍ജിനിയര്‍ ജീവരാജ്, സൂപ്രണ്ടിംഗ് അസി. എന്‍ജിനിയര്‍സിന്ധു തുടങ്ങിയവരടങ്ങിയ സംഘം ഇന്നലെ ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വയാനാട്ടില്‍ നിന്ന് വരുന്ന ബസുകള്‍ നാലാംവളവ് അടിവാരം ബൈപ്പാസ് റോഡിലൂടെയും കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ വിതികൂട്ടിയ ഭാഗത്തുകൂടിയുമാണ് കടത്തിവിടുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.