എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എസ്ഡിപിഐ ആക്രമണം

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എസ്ഡിപിഐ ആക്രമണം

July 2, 2018 0 By Editor

ആലപ്പുഴ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എസ്ഡിപിഐ ആക്രമണം. ആലപ്പുഴ ചാരുമ്മൂട് നൗജിത്ത്, അജയ് എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടയാണ് ആക്രമണമുണ്ടായത്.