400 മീറ്ററിലെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മലയാളി താരം മുഹമ്മദ് അനസ്

400 മീറ്ററിലെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മലയാളി താരം മുഹമ്മദ് അനസ്

July 22, 2018 0 By Editor

മലയാളി താരം മുഹമ്മദ് അനസ് 400 മീറ്ററിലെ സ്വന്തം ദേശീയ റെക്കോര്‍ഡ് മറികടന്നു. ചെക്ക് റിപ്പബ്ലിക്കില്‍ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര മീറ്റില്‍ 45.24 സെക്കന്‍ഡില്‍ 400 മീറ്റര്‍ മറികടന്ന് അനസ് സ്വര്‍ണമണിഞ്ഞു.

മലയാളിയായ കുഞ്ഞുമുഹമ്മദ് രണ്ടാ സ്ഥാനവും (46.68 സെക്കന്‍ഡ്) കര്‍ണാടകയില്‍ നിന്നുള്ള സുരേഷ് ജീവന്‍ (46.98 സെക്കന്‍ഡ്) മൂന്നാം സ്ഥാനവും നേടി. മറ്റൊരു മലയാളി താരമായ ജിത്തു ബേബിയാണ് (47.13 സെക്കന്‍ഡ്) നാലാമതെത്തിയത്.

സ്വര്‍ണ നേട്ടത്തിനു പിന്നാലെ അനസിന് ആശംസകളുമായി ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ രംഗത്തെത്തി. അനസിനും പരിശീലകന്‍ ഗാലിന ബുഖാറിനയ്ക്കും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ആശംസയറിയിച്ചിട്ടുണ്ട്. കൊല്ലം നിലമേല്‍ സ്വദേശിയായ അനസ് ഇത് രണ്ടാം തവണയാണ് സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തുന്നത്.

മില്‍ഖ സിങ്ങിന് ശേഷം ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ താരമാണ് അനസ്. 50 വര്‍ഷത്തിനു ശേഷമായിരുന്നു 400 മീറ്ററില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം.