അമ്മ സംഘടനയിലെ വിഷയങ്ങള്‍ പുറത്തുപറഞ്ഞ് അപഹാസ്യരാകരുത്: പുതിയ സര്‍ക്കുലര്‍ പുറത്ത്

അമ്മ സംഘടനയിലെ വിഷയങ്ങള്‍ പുറത്തുപറഞ്ഞ് അപഹാസ്യരാകരുത്: പുതിയ സര്‍ക്കുലര്‍ പുറത്ത്

July 29, 2018 0 By Editor

താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് മോഹന്‍ലാല്‍ എത്തിയത് മുതല്‍ വിവാദങ്ങളാണ്. നടന്‍ ദിലീപിനെ സംഘടനയിലെയ്ക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമുതല്‍ വിവാദത്തിലായ സംഘടന ഇപ്പോള്‍ താരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവന നടത്തരുതെന്ന നിര്‍ദ്ദേശവുമായി രംഗത്ത്. സംഘടനയിലെ വിഷയങ്ങള്‍ പുറത്തുപറഞ്ഞ് അപഹാസ്യരാകരുത്. പറയാനുള്ള കാര്യങ്ങള്‍ സംഘടനയ്ക്ക് ഉള്ളില്‍ പറയണം. കാര്യങ്ങള്‍ പുറത്ത് പറയുന്നത് സംഘടനയ്ക്ക് ദോഷകരമാണ്. താരങ്ങള്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാരായ രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു. അതിനുപിന്നാലെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍വതിയും രേവതിയും പത്മപ്രിയയും അമ്മ എക്‌സിക്യൂട്ടീവിന് കത്തു നല്‍ക കയും ചെയ്തു. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി അമ്മ നേതൃത്വം ആഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തും. വിഷയത്തില്‍ കത്ത് നല്‍കിയ ജോയ് മാത്യുവുമായും ചര്‍ച്ച നടത്തുമെന്ന് അമ്മ താരങ്ങള്‍ക്ക് നല്‍കിയ വാട്‌സ് ആപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി.