ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാമ്പയിലും ഹിരാനഗറിലും പാക്കിസ്ഥാന്‍ വെടിവയ്പ്പ്. അതിര്‍ത്തിലംഘിച്ചുള്ള പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച രാത്രിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ജമ്മുകശ്മീരില്‍ റംസാന്‍ മാസത്തില്‍ മുസ്‌ലിം സഹോദരി സഹോദരന്‍മാര്‍ക്ക് സമാധാനപൂര്‍വവും ബുദ്ധിമുട്ടില്ലാതെയും ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ വേണ്ടി ഉപാധികളോടെയുള്ള വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ വരുന്ന മുപ്പതു ദിവസം ഭീകര വിരുദ്ധ നടപടികള്‍ ഉണ്ടാവില്ലെന്നും മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണമുണ്ടായത്.
" />
Headlines