മാഹി: സി.പി.എം പ്രവര്‍ത്തകന്റെ ചോരയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ചോര കൊണ്ട് പകരം വീട്ടിയതോടെ കണ്ണൂര്‍ സംഘര്‍ഷ ഭൂമിയായി മാറി. എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ മാഹിയും കണ്ണൂരും. പൊലീസ് രാഷ്ട്രീയ നേതൃത്വങ്ങളും അന്തം വിട്ടിരിക്കുകയാണ്. രാഷ്ട്രീയ കലാപം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയില്‍ സായുധ പൊലീസിനെ ജില്ലയില്‍ വിന്യസിച്ചിരിക്കുകയാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെയും ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു....
" />
Headlines