ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ആമസോണിന്റെ സ്മാര്‍ട്ട് സ്പീക്കറുകളാണ് ഇക്കോ. എന്നാല്‍, അമസോണ്‍ ഇക്കോയെ സംബന്ധിച്ച വിവാദമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അമേരിക്കയിലെ ഒറീഗണിലെ പോര്‍ട്ട്‌ലാന്റ് സ്വദേശികളായ ദമ്പതികളുടെ സ്വകാര്യ സംഭാഷണം അവരറിയാതെ റെക്കോര്‍ഡ് ചെയ്ത് ഇക്കോ സുഹൃത്തിന് അയച്ചുകൊടുത്തതാണ് വിവാദത്തിന് കാരണം. ദമ്പതിമാര്‍ അവരുടെ മുറിയിലാണ് അമസോണ്‍ ഇക്കോ സ്ഥാപിച്ചിരുന്നുത്. ദമ്പതിമാരുെട നിര്‍ദേശമില്ലാതെ തന്നെ ഇക്കോ ഇവരുടെ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തിനാണ് സന്ദേശം അയച്ചത്. അദ്ദേഹം ഉടന്‍ തന്നെ ഇക്കാര്യം ദമ്പതികളെ അറിയിച്ചു....
" />
Headlines