ലക്‌നൗ: ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കായി സ്വന്തം മകളെ വില്‍ക്കാനൊരുങ്ങിയ പിതാവിനെ പൊലിസ് പിടികൂടി. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശിയായ അരവിന്ദ് ബന്‍ജാരെയാണ് നാല് വയസ്സുള്ള തന്റെ മകളെ വില്‍ക്കാനൊരുങ്ങിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരുടെ ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായ ഭാര്യക്ക് ചികിത്സയ്ക്ക് വേണ്ടി രക്തം സംഘടിപ്പിക്കണമെന്നും മരുന്നുകള്‍ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂലിപ്പണിക്കാരാനായ അരവിന്ദിന്റെ കൈയില്‍ പണം ഇല്ലാത്തതിനെ തുടര്‍ന്നാണ് നാല് വയസ്സുള്ള ഇവരുടെ മകളെ...
" />
Headlines