ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ട നിലയില്‍

May 18, 2018 0 By Editor

ലണ്ടന്‍: ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജെസിക്ക പാട്ടേല്‍ എന്ന 34കാരിയെ മിഡില്‍സ്ബറോ നഗരത്തിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതക കാര്യം പുറം ലോകമറിയുന്നത്. മരണകാര്യം എന്താണെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൊലയാളിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്ന ജെസീക്ക ഭര്‍ത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.