കോട്ടയം:വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ ചാനല്‍സംഘത്തിലെ ഒരാളുടെ മൃതദേഹം കിട്ടി. തലയോലപ്പറമ്പിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കിട്ടിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രാവിലെ തിരച്ചിലിനായി നാവികസേനയുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു...
" />