കൊച്ചി: കൊച്ചി തീരത്ത് ഇന്ത്യന്‍ ചരക്കു കപ്പലിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഹമ്മദാബാദ് സ്വദേശി യോഗേഷ് സോളങ്കിയാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ത്യന്‍ കപ്പലായ എംവി നളിനിക്കാണ് തീപിടിച്ചത്. കൊച്ചി തീരത്ത് നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നങ്കൂരമിട്ടു കിടക്കുമ്പോഴായിരുന്നു അപകടം. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായി.
" />
Headlines