മാങ്കാംകുഴി: കൊല്ലം-തേനി ദേശീയ പാതയില്‍ മാങ്കാംകുഴി ജംഗ്ഷന് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ കൂടിയായ ചുനക്കര വടക്ക് ചരുവില്‍ പറമ്പില്‍ സുനില്‍ (39) ആണ് മരിച്ചത്. അപകടത്തില്‍ അറുനൂറ്റിമംഗലം സ്വദേശി ബിജുവിനു പരുക്കേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സുനിലിനെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
" />
Headlines