ക്ഷീര കര്‍ഷകര്‍ക്ക്‌ മലബാര്‍ മില്‍മയുടെ വിഷുക്കൈനീട്ടം. മാര്‍ച്ച്‌ ഒന്നു മുതല്‍ 31 വരെ ലഭിച്ച പാല്‍ ലിറ്ററിന്‌ രണ്ടു രൂപ അധികം നല്‍കാന്‍ മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച്‌ ഇക്കാലയളവില്‍ സംഭരിച്ച 175.5 ലക്ഷം ലിറ്ററിന്‌ 3.51 കോടി രൂപ മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക്‌ അധികമായി ലഭിക്കും. ഇതിനായുള്ള മുഴുവന്‍ തുകയും ക്ഷീരസംഘങ്ങളുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ 21 മുതല്‍ 31 വരെയുള്ള പാല്‍ വിലയോടൊപ്പം മുന്‍കൂറായി നല്‍കി. സംഘങ്ങള്‍...
" />
New
free vector