ദുബായ് : സ്ത്രീകളുടെ അശ്ശീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മുപ്പതുകാരിയായ അറബ് വനിതയെ ദുബായില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍ എം എന്ന വ്യാജപേരില്‍ സാമൂഹ്യമാധ്യമങ്ങളിലും ഇമെയിലിലും ഇവര്‍ അക്കൗണ്ട് തുറന്നിരുന്നു. ഇതിനിടെ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ ഇവര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും മറ്റു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ പണം തരണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ഇവര്‍ ഇതിനു മുന്‍പും നൂറുകണക്കിനു സ്ത്രീകളില്‍ നിന്ന് പണം തട്ടിയതായി പൊലീസ്...
" />
Headlines