പാലക്കാട്: ഒറ്റപ്പാലത്ത് വന്‍ കഞ്ചാവ് വേട്ട. പതിമൂന്നര കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തേനി സ്വദേശി സുരേഷ് കുമാറും കൊല്ലം കണ്ണനെല്ലൂര്‍ സ്വദേശികളായ അഭിന്‍, അബ്ദുള്ള എന്നിവരുമാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.
" />