കാഞ്ഞങ്ങാട്: പാചക വാതകം നിറയ്ക്കുവാന്‍ പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പുതിയ കോട്ട ടിബി റോഡ് ജംഗ്ഷനില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഇന്നലെ പുലര്‍ച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്. ഒഴിഞ്ഞ ടാങ്കറായതിനാലും റോഡില്‍ തിരക്കില്ലാത്തതിനാലും വന്‍ദുരന്തംഒഴിവായി. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ലോറി റോഡിന് കുറുകെ കിടന്നതിനാല്‍ മെയിന്‍ റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. 11.30ഓടെ ക്രെയിന്‍ എത്തിച്ചാണ് ടാങ്കര്‍ നീക്കിയത്. റോഡില്‍ ഒഴുകിയ ഡീസല്‍ ഫയര്‍ഫോഴ്‌സ് നീക്കം ചെയ്തു....
" />
Headlines