കാസര്‍കോട്: രാജ്യസഭാ സീറ്റ് വിവാദത്തില്‍ നിലപാട് മയപ്പെടുത്താതെ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത്. കെ.എം.മാണി സ്വീകരിച്ചത് ചാഞ്ചാട്ട രാഷ്ട്രീയമെന്നും ബിജെപി ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികളുമായി ഒരേ സമയം വിലപേശിയെന്നും സുധീരന്‍ പറഞ്ഞു. കെ.എം.മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്. ബിജെപിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന് മാണി പ്രഖ്യാപിക്കുമോ? മാണി നിലപാടില്‍ വ്യക്തത വരുത്തണമെന്നും സുധീരന്‍ പറഞ്ഞു. യു.ഡി.എഫ് വിട്ടുപോയപ്പോള്‍ മാണി ഉന്നയിച്ച ആക്ഷേപങ്ങള്‍ പിന്‍വലിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇപ്പോള്‍ യു.ഡി.എഫിലുള്ള മാണി, ഉന്നയിച്ച ആരോപണങ്ങള്‍ക്ക്...
" />
Headlines