ഫുട്ബോളേഴ്സ് അസോസിയേഷന് രൂപം നൽകി

ഫുട്ബോളേഴ്സ് അസോസിയേഷന് രൂപം നൽകി

November 29, 2018 0 By Editor

വടക്കാഞ്ചേരി: പാർളിക്കാട് വ്യാസകോളേജിന്റെ കായിക രംഗത്തെ പഴയകാല പ്രതാപം വീണ്ടെടുക്കാൻ വ്യാസ ഫുട്ബോളേഴ്സ് അസോസിയേഷന്റെ കൈത്താങ്ങ്. 1988 മുതൽ കോളേജിൽ ഫുട്ബോൾ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പൂർവ വിദ്യാർത്ഥികളാണ് ഫുട്ബോളേഴ്സ് അസോസിയേഷന് രൂപം നൽകിയത്. ഒരു വാട്ട്സ് അപ്പ് ഗ്രൂപ്പിലൂടെ തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് നാട്ടിലും വിദേശത്തുമായി നൂറിലധികം അംഗങ്ങളുമായി പിന്നീട് അസോസിയേഷൻ രജിസ്റ്റർ ചെയ്തത്. കോളേജിനു വേണ്ടി എന്തു ചെയ്യാം എന്ന ആശയത്തിൽ നിന്നാണ് ഫുട്ബോൾ പരിശീലിക്കുന്ന വിദ്യാർത്ഥികൾക്ക് കിറ്റും, ഇൻഷ്വറൻസ് പരിരക്ഷയും, ഹോസ്റ്റൽ സൗകര്യമുൾപ്പടെ നൽകുവാനുള്ള തീരുമാനമെടുത്തത്. കോളേജിനെയും ഫുട്ബോളിനെയും ഒരു പോലെ സ്നേഹിക്കുന്ന പൂർവ വിദ്യാർത്ഥികളായ ചേട്ടൻമാരുടെ പിന്തുണ ഇപ്പോഴത്തെ ബാച്ചിലെ വിദ്യാർത്ഥികൾക്ക് പകരുന്ന സന്തോഷം വളരെയേറെയാണ്. സാമൂഹ്യ പ്രവർത്തകൻ. ഐശ്വര്യ സുരേഷ്, കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അധ്യാപിക: ബിന്ദുവിന് ഫുട്ബോൾ നൽകി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫുട്ബോളേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ജി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ കവിത മുഖ്യ പ്രഭാഷണം നടത്തി, സെക്രട്ടറി എ എം സുരേഷ്, വൈസ് പ്രസിഡന്റ് പ്രശാന്ത്, മാധ്യമ പ്രവർത്തകൻ : മനോജ് കടമ്പാട്ട്, വ്യാസാ ഫുട്ബോൾ ടീം ക്യാപ്റ്റൻ : ദീപക് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് കോളേജ് ഫുട്ബോൾ ടീമും, പൂർവ വിദ്യാർത്ഥികളുടെ ടീമും തമ്മിൽ കോളേജ് ഗ്രൗണ്ടിൽ നടന്നസൗഹൃദ മത്സരത്തിൽ പൂർവ വിദ്യാർത്ഥികൾ വിജയികളായി.