എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു

എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു

January 10, 2022 0 By Editor

കൊല്ലം : കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു. ചവറയിൽ വെച്ചാണ് സംഭവം. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് വാഹനം തകർക്കാൻ ശ്രമിച്ചത്. ഡിവൈഎഫ്ഐയുടെ കൊടിയുമായി പ്രകടനത്തിൽ വന്ന പ്രവർത്തകർ വാഹനം കണ്ടതോടെ തടയുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ച് വിട്ടത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

അതേസമയം എസ്എഫ്‌ഐ പ്രവർത്തകർ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. മുസലിയാർ കോളേജിൽ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടർന്ന് പോലീസും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതോടെ വിദ്യാർത്ഥികൾ സ്ഥലത്തുനിന്ന് മടങ്ങി.