നീതിക്കായുള്ള കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്

നീതിക്കായുള്ള കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്

September 16, 2018 0 By Editor

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ചുമതലകളില്‍ നിന്ന് ബിഷപ്പ് ഒഴിഞ്ഞത്. പക്ഷേ നീതി കിട്ടും വരെ സമരം തുടരാനാണ് കന്യാസ്ത്രീകളുടേയും സമരസമിതിയുടേയും തീരുമാനം.

ഒന്‍പതാം ദിവസത്തിലേക്ക് കടന്ന സമരത്തിന് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ഐക്യദാര്‍ഢ്യം ലഭിച്ചുകഴി്ഞ. ഇന്നലെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് പുറമേ മാര്‍ത്തോമ സഭയിലെ വൈദികരും സമരത്തിനെത്തി. ബിഷപ്പിന്റെ അറസ്റ്റുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സില്‍.

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്റെ ചില ഔദ്യോഗിക ചുമതലകള്‍ മറ്റ് ചിലര്‍ക്ക് നല്‍കിയത് പ്രതിഷേധങ്ങള്‍ വിജയിക്കുന്നതിന്റെ സൂചനയായാണ് സമരമുഖത്തുള്ളവര്‍ കാണുന്നത്. ഇന്ന് ജനകീയ സമര പോരാളികളുടെ സംഗമം സമരപന്തലില്‍ നടക്കും.