തിമിര രോഗ നിർണ്ണയ ശസ്ത്രക്രിയാ ക്യാമ്പ് നടത്തി

November 5, 2018 0 By Editor

വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ കണ്ണ് പരിശോധന തിമിര രോഗ നിർണ്ണയ ശസ്ത്രക്രിയാ ക്യാമ്പ് നടത്തി. വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കര ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി ലയൺസ് ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അനിൽ അക്കര പറഞ്ഞു. ക്ലബ്ബ് പ്രസിഡൻ്റ്: വിൽസൺ കുന്നംമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് അഹല്ല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. നഗരസഭാ കൗൺസിലർ: സിന്ധു സുബ്രഹ്മണ്യൻ, ക്ലബ്ബ് ഭാരവാഹികളായ : ഡോ: പി.ആർ.നാരായണൻ, സി.എ.ശങ്കരൻ കുട്ടി, സുഭാഷ് പുഴയ്ക്കൽ, യാ ഹി യ അഷ്റഫ് ,ജോൺസൺ എ.പി., കെ.മണികണഷ്ഠൻ, ഉണ്ണി വടക്കാഞ്ചേരി, തുടങ്ങിയവർ പങ്കെടുത്തു. 59 പേർ തിമിര രോഗ നിർണ്ണയ ശസ്ത്രക്രിയാ ക്യാമ്പിൽ പരിശോധനക്ക് എത്തിയിരുന്നു. പതിമൂന്ന് പേർക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നും, അവർക്ക് പാലക്കാട് അഹല്ല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.